< Back
Kerala
case registerd against producer joby george
Kerala

സാമ്പത്തിക തട്ടിപ്പ്: സിനിമാ നിർമാതാവ് ജോബി ജോർജിനെതിരെ കേസ്

Web Desk
|
21 Jan 2025 4:02 PM IST

ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി.

കൊച്ചി: സിനിമാ നിർമാതാവ് ജോബി ജോർജിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്. ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. കിടങ്ങൂർ സ്വദേശി പ്രകാശ് കുരുവിളയാണ് പരാതി നൽകിയത്. കടുത്തുരുത്തി പൊലീസാണ് കേസെടുത്തിരിക്കുന്നത്.

നാല് കോടി 30 ലക്ഷം രൂപയാണ് ജോബി ജോർജ് വാങ്ങിയത്. ഇതിൽ ഒരു കോടി രൂപയിലധികം ഇനിയും തിരിച്ചുനൽകാനുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.

Similar Posts