< Back
Kerala

Kerala
മൈക്രോഫോണിലൂടെ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ യുവാവിനെതിരെ കേസെടുത്തു
|30 March 2024 3:52 PM IST
സഹോദരന്റെ കസ്റ്റഡി മരണത്തില്‍ നടപടിയാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെയാണ് കേസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ യുവാവിനെതിരെ കേസെടുത്തു. സഹോദരന്റെ കസ്റ്റഡി മരണത്തില്‍ നടപടിയാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെയാണ് കേസ്. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് നോക്കി മൈക്രോഫോണിലൂടെയാണ് അസഭ്യം പറഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യം വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. പ്രധാനമായും അഞ്ച് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
സഹോദരന്റെ കസ്റ്റഡി മരണത്തില്‍ നടപടി ആവശ്യപ്പെട്ട് ഏകദേശം പത്തു വര്‍ഷത്തോളമായി ശ്രീജിത്ത് സെക്രട്ടേറിയേറ്റ് പരിസരത്ത് സമരത്തിലാണ്.