< Back
Kerala
case against  64 buses, violate law, breaking news malayalam

പ്രതീകാത്മക ചിത്രം

Kerala

വാഹന പരിശോധന; നിയമലംഘനം നടത്തിയ 64 ബസുകൾക്കെതിരെ കേസെടുത്തു

Web Desk
|
13 Feb 2023 10:02 PM IST

സ്കൂള്‍ ബസുകളില്‍ നടത്തിയ പരിശോധനയില്‍ ഫസ്റ്റ് എയിഡ് കിറ്റുകളില്ലാത്ത 167 ബസുകൾ കണ്ടെത്തി

കൊച്ചി: മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ട്രാഫിക് നിയമലംഘനം നടത്തിയ 64 ബസുകൾക്കെതിരെ ഇന്ന് കേസെടുത്തു. അമിതവേഗത, അലക്ഷ്യമായ ഡ്രൈവിംഗ് തുടങ്ങിയവക്കായി 17 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

മദ്യപിച്ച് വാഹനമോടിച്ച 16 സ്വകാര്യ ബസ് ഡ്രൈവർമാര്‍ക്കെതിരെയും രണ്ട് കെ.എസ്.ആർ.ടി.സി ഡ്രൈവർമാര്‍ക്കെതിരെയും നാല് സ്‌കൂൾ ബസ് ഡ്രൈവർമാർക്കുനെതിരെയും കേസെടുത്തു. കഴിഞ്ഞ ദിവസം സ്വകാര്യ ബസ്സിടിച്ച് വൈപ്പിന്‍ സ്വദേശി മരിച്ചതിനെ തുടര്‍ന്നാണ് കര്‍ശന പരിശോധനയിലേക്ക് മോട്ടോര്‍ വാഹനവകുപ്പ് കടന്നത്. സ്കൂള്‍ ബസുകളില്‍ നടത്തിയ പരിശോധനയില്‍ ഫസ്റ്റ് എയിഡ് കിറ്റുകളില്ലാത്ത 167 ബസുകൾ കണ്ടെത്തി. 264 കേസുകൾ രജിസ്റ്റർ ചെയ്തു. 2,39,750 രൂപ ഈ ഇനത്തില്‍ പിഴ ചുമത്തി.

അതേസമയം ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഡ്രൈവറുടെ സാഹസിക പ്രകടനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിൽ ഓടുന്ന സംസം ബസിലെ ഡ്രൈവറാണ് വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ചത്.

ഫറോക്ക് പേട്ട മുതൽ ഇടിമൂഴിക്കൽ വരെ എട്ട് തവണയാണ് ഇയാൾ ഫോൺ ചെയ്തത്. ഇന്നലെ ഒന്നരയോടെയാണ് കോഴിക്കോട് നിന്ന് ബസ് പുറപ്പെട്ടത്. ബസെടുത്ത് അര മണിക്കൂർ കഴിഞ്ഞപ്പോൾ മുതൽ ഇയാൾ മൊബൈൽ ഫോണിൽ സംസാരിക്കാൻ തുടങ്ങിയതായി ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാർ പറയുന്നു.

ഫോൺവിളിക്കുന്നത് കൂടാതെ വാട്ട്സ്ആപ്പിൽ മെസേജ് അയയ്ക്കുകയും ചെയ്തു. ഒരു കൈയിൽ മൊബൈൽ പിടിച്ച് അതേ കൈ കൊണ്ടുതന്നെ സ്റ്റിയറിങ് തിരിക്കുകയും ഗിയർ മാറുന്നതും ദൃശ്യങ്ങളിൽ കാണാം.



Similar Posts