< Back
Kerala
കാഷ്യൂ ബോർഡ് തോട്ടണ്ടി അഴിമതി; വിജിലൻസ് അന്വേഷണത്തിൽ മറുപടി തേടി ഹൈക്കോടതി
Kerala

കാഷ്യൂ ബോർഡ് തോട്ടണ്ടി അഴിമതി; വിജിലൻസ് അന്വേഷണത്തിൽ മറുപടി തേടി ഹൈക്കോടതി

Web Desk
|
3 Sept 2025 5:24 PM IST

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിൽ പന്തളം നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് നടപടി

കൊച്ചി: 222 കോടി രൂപയുടെ തോട്ടണ്ടി ഇറക്കുമതി സംബന്ധിച്ച അഴിമതി ആരോപണത്തിലെ വിജിലൻസ് അന്വേഷണ ആവശ്യത്തിൽ മറുപടി തേടി ഹൈക്കോടതി. വിജിലൻസ് ഡയറക്ടറും കശുവണ്ടി കോർപ്പറേഷനും നിലപാട് അറിയിക്കാനാണ് നിർദേശം.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിൽ പന്തളം നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് നടപടി. ഗോഡൗണിൽ നിന്ന് തോട്ടണ്ടി നീക്കം ചെയ്യുന്നില്ലെന്ന് ബന്ധപ്പെട്ടവർ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. അത്തരം സാഹചര്യങ്ങളിൽ, വിജിലൻസിന് നിയമപരമായി ഇടപെടാമെന്നും കോടതി വ്യക്തമാക്കി.

ആരോപണ വിധേയമായ തോട്ടണ്ടി പരിശോധിക്കുവാൻ ഏജൻസികൾക്ക് കഴിയുമെന്ന് കോടതി ഉത്തരവിൽ പറയുന്നു. വാങ്ങിവെച്ചിരിക്കുന്ന തോട്ടണ്ടി പ്രോസസ് ചെയ്തുകഴിഞ്ഞാൽ തെളിവുകൾ നശിക്കുമെന്ന പരാതിക്കാരന്റെ ആശങ്ക പരിഗണിച്ചാണ് സർക്കാരിനും അന്വേഷണ ഏജൻസികൾക്കും ഈ തോട്ടണ്ടി എടുത്തു പരിശോധിക്കാൻ അധികാരം ഉണ്ടെന്ന് കാണിച്ച് ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

Similar Posts