
കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം: സി.എൻ വിജയകുമാരിയോട് കോടതിയിൽ ഹാജരാകാൻ നിർദേശം
|വിപിൻ വിജയൻ്റെ ഭാഗം കേട്ട ശേഷമാണ് കോടതിയുടെ തീരുമാനം
തിരുവനന്തപുരം: കേരള സർവകലാശാലയിലെ ജാതി അധിക്ഷേപ കേസിൽ ഡീൻ സി.എൻ വിജയകുമാരിയോട് കോടതിയിൽ ഹാജരാകാൻ നിർദേശം. നെടുമങ്ങാട് എസിഎസ്ടി കോടതിയുടെതാണ് നിർദേശം. കോടതിയിൽ ഹാജരായി ജാമ്യം എടുക്കാമെന്ന് പ്രതിഭാഗം വക്കീൽ കോടതി അറിയിച്ചു. വിപിൻ വിജയന്റെ ഭാഗം കേട്ട ശേഷമാണ് കോടതിയുടെ തീരുമാനം.
വിപിന്‍ വിജയന്റെ ജാതി അധിക്ഷേപ പരാതിയില്‍ വിജയകുമാരിക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീകാര്യം പോലീസ് കേസെടുത്തിരുന്നു.
ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ പരാതിക്കാരന്റെ ഭാഗം കൂടി കേട്ട ശേഷം തീരുമാനമെടുക്കാമെന്നായിരുന്നു കോടതി നിലപാട്. ഗവേഷണ പ്രബന്ധത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയതിലെ ദേഷ്യവും രാഷ്ട്രീയ പകപോക്കലുമാണ് വിപിന്റെ പരാതിക്ക് അടിസ്ഥാനമെന്നാണ് അധ്യാപികയുടെ വാദം.
നിരന്തരമായി ജാതി വിവേചനം കാട്ടിയെന്ന് ചൂണ്ടിക്കാണിച്ച് വിസിക്കും വിപിന്‍ പരാതി നൽകിയിട്ടുണ്ട്. പുലയന്മാർ സംസ്കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞെന്ന് പരാതിയിൽ പറയുന്നു.