< Back
Kerala

Kerala
ജാതി അധിക്ഷേപം: എറണാകുളം ജില്ലാ ജയില്‍ ഡോക്ടർക്കെതിരെ കേസ്
|21 March 2025 11:38 AM IST
ജയിലിലെ ഫാർമസിസ്റ്റിന്റെ പരാതിയിലാണ് ഡോ. ബെല്‍നക്കെതിരെ കേസെടുത്തത്
കൊച്ചി:ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ എറണാകുളം ജില്ലാ ജയില്‍ ഡോക്ടർക്കെതിരെ കേസെടുത്തു.ജയിലിലെ ഫാർമസിസ്റ്റിന്റെ പരാതിയിലാണ് ഡോ. ബെല്‍നക്കെതിരെ കേസെടുത്തത്.പട്ടികജാതിക്കാരിയായ പരാതിക്കാരിയെ ജാതിപ്പേര് വിളിച്ചുവെന്നാണ് പരാതി.
നിരന്തരം വിവേചനം കാണിക്കുകയാണെന്നും താനുപയോഗിച്ച ബാത്റൂം വീണ്ടും കഴുകിച്ചു തുടങ്ങിയ ആരോപണവും യുവതി പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്. തൃക്കാക്കര എസിപിയാണ് കേസ് അന്വേഷിക്കുന്നത്.