< Back
Kerala
പാലക്കാട് പൊതുശ്മശാനത്തില്‍ എന്‍എസ്എസ് കെട്ടിയ ജാതി മതില്‍ പൊളിച്ച് നീക്കി
Kerala

പാലക്കാട് പൊതുശ്മശാനത്തില്‍ എന്‍എസ്എസ് കെട്ടിയ ജാതി മതില്‍ പൊളിച്ച് നീക്കി

Web Desk
|
18 Jun 2025 6:03 PM IST

വിവിധ സംഘടനകള്‍ പ്രതിഷേധവുമായി എത്തിയതിന് പിന്നാലെയാണ് നടപടി

പാലക്കാട്: പാലക്കാട് മാട്ടുമന്ത പൊതുശ്മശാനത്തില്‍ എന്‍എസ്എസ് കെട്ടിയ ജാതി മതില്‍ പൊളിച്ച് നീക്കി. എന്‍എസ്എസ് വലിയപാടം യൂണിറ്റിന്റെ നേതൃത്വത്തിലാണ് മതില്‍. വിവിധ സംഘടനകള്‍ പ്രതിഷേധവുമായി എത്തിയതിന് പിന്നാലെയാണ് നടപടി. ശ്മശാനത്തില്‍ ഷെഡ് നിര്‍മ്മിക്കാന്‍ നഗരസഭ നല്‍കിയ 20 സെന്റ് സ്ഥലത്ത് എന്‍ എസ് എസ് മതില്‍ കെട്ടിയത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്. തങ്ങളുടെ അനുമതിയില്ലാതെയാണ് എന്‍ എസ് എസ് മതില്‍ കെട്ടിയത് എന്നായിരുന്നു നഗരസഭയുടെ വാദം. പിന്നാലെ ഇത് നിര്‍ത്തി വെക്കാന്‍ നഗരസഭ ആവശ്യപ്പെട്ടിരുന്നു. കൗണ്‍സില്‍ യോഗത്തില്‍ ഉള്‍പ്പടെ വിവാദം ബഹളത്തിന് വഴിവെച്ചു. ജാതി വിവേചനം ഉണ്ടാക്കാനുള്ള നീക്കമാണ് മതില്‍ നിര്‍മ്മാണം എന്നായിരുന്നു ആരോപണം. ഇതിനിടെയാണ് ഇവിടെ നിര്‍മ്മിച്ച മതില്‍ എന്‍ എസ് എസ് തന്നെ പൊളിച്ച് നീക്കിയത്. എന്‍എസ്എസ് വലിയ പാടം യൂണിറ്റിന്റെ നേതൃത്വത്തിലാണ് മതില്‍ പൊളിച്ചത്. നിലവില്‍ ഇവിടെ ഷെഡ് നിര്‍മ്മാണം നഗരസഭയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും തടസ്സമില്ലാതെ സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് ഷെഡ് നിര്‍മ്മിക്കുന്നതെന്നും നഗരസഭ അവകാശപ്പെട്ടു.

Similar Posts