< Back
Kerala
പൂച്ചയെ അയൽവാസി വെടിവെച്ചു; സംഭവം കണ്ട ദമ്പതികൾ തളർന്ന് വീണു
Kerala

പൂച്ചയെ അയൽവാസി വെടിവെച്ചു; സംഭവം കണ്ട ദമ്പതികൾ തളർന്ന് വീണു

Web Desk
|
30 April 2022 12:07 PM IST

ശസ്ത്രക്രിയ നടത്തി വെടിയുണ്ട പുറത്തെടുത്തു

കോട്ടയം: പൂച്ചയെ അയൽവാസി വെടിവെച്ചത് കണ്ട ദമ്പതികള്‍ തളർന്ന് വീണു. കോട്ടയം നീണ്ടൂരിലാണ് സംഭവം. നീണ്ടൂർ സ്വദേശികളായ സജീവനും ഭാര്യയും വളർത്തുന്ന പൂച്ചയെയാണ് വെടിവെച്ചത്. സ്‌കൂട്ടറിന്റെ സീറ്റ് കീറിയെന്ന കാരണം പറഞ്ഞാണ് അയൽവാസി വെടിവെച്ചത്.

വെള്ളിയാഴ്ച ഉച്ചയോടെ ഇവരുടെ വീടിന്റെ മതിലിലിരിക്കുകയായിരുന്ന പൂച്ചയെ അയൽവാസി വെടിവെച്ചത്. ഇതു കണ്ട് പേടിച്ചാണ് ദമ്പതികൾ തളർന്ന് വീണത്. പിന്നീട് അയൽവാസികളും ബന്ധുക്കളും കൂടിയാണ് പൂച്ചയെ ആശുപത്രിയിലെത്തിച്ചത്. എക്‌സറേ എടുത്തപ്പോൾ വെടിയുണ്ട കാണുകയും ചെയ്തു. തുടർന്ന്ശസ്ത്രക്രിയ നടത്തി വെടിയുണ്ട പുറത്തെടുത്തു. നാടൻ തോക്കിൽ നിന്നാണ് അയൽവാസി വെടിവെച്ചതെന്നാണ് കരുതുന്നത്. വെടിയേറ്റ പൂച്ചക്ക് പുറമെ ഇവർ രണ്ടുപൂച്ചകളെ കൂടി വളർത്തുന്നുണ്ട്.

Similar Posts