< Back
Kerala

Kerala
'അഴിമതിക്ക് ലൈസൻസ് നൽകുന്നതിന് തുല്യം'; ലോകായുക്ത ഭേദഗതിക്കെതിരെ കത്തോലിക്കാ സഭ
|30 Aug 2022 6:11 PM IST
രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ഇത് വഴിയൊരുക്കുമെന്നും മുഖപത്രത്തിൽ സഭ വിമർശിച്ചു
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബിൽ പാസാക്കിയതിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭ. തൃശൂർ അതിരൂപത മുഖപത്രത്തിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. നിയമഭേദഗതി സർക്കാറിന്റെ വിശ്വാസ്യത കുറച്ചുവെന്ന് മുഖപത്രത്തിൽ പറയുന്നു.
അഴിമതിക്ക് ലൈസൻസ് നൽകുന്നതിന് തുല്യമാണ് സർക്കാർ നടപടി. രാഷ്ട്രീയക്കാർക്ക് രക്ഷപെടാൻ ഇതിലൂടെ അവസരം ഒരുങ്ങും. രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ഇത് വഴിയൊരുക്കുമെന്നും മുഖപത്രത്തിൽ സഭ വിമർശിച്ചു.
ലോകായുക്ത ഭേദഗതി ബില്ലിനെതിരെ സഭയിൽ കനത്ത പ്രതിഷേധം ഉയർന്നെങ്കിലും അതൊന്നും വകവെക്കാതെയായിരുന്നു സർക്കാർ ബിൽ പാസാക്കിയത്. നിയമസഭയുടെ കറുത്ത ദിനമാണിതെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും ചെയ്തു.