< Back
Kerala
കോൺഗ്രസ്- വെൽഫെയർ പാർട്ടി കൂട്ടുകെട്ട് മതേതര ജനാധിപത്യത്തോടുള്ള വെല്ലുവിളി- കത്തോലിക്ക കോൺഗ്രസ്
Kerala

'കോൺഗ്രസ്- വെൽഫെയർ പാർട്ടി കൂട്ടുകെട്ട് മതേതര ജനാധിപത്യത്തോടുള്ള വെല്ലുവിളി'- കത്തോലിക്ക കോൺഗ്രസ്

Web Desk
|
12 Jun 2025 10:15 AM IST

എൽഡിഎഫിന്റെ പിഡിപി ബന്ധം പറയുന്നത് തെറ്റിനെ തെറ്റ് കൊണ്ട് ന്യായീകരിക്കലാണെന്നും വിമര്‍ശനം

കോഴിക്കോട്: നിലമ്പൂരിൽ വെൽഫെയർ പാർട്ടി പിന്തുണ സ്വീകരിച്ച യുഡിഎഫ് നിലപാടിനെതിരെ കത്തോലിക്ക കോൺഗ്രസ്. കോൺഗ്രസ്- വെൽഫെയർ പാർട്ടി കൂട്ടുകെട്ട് മതേതര ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. കോൺഗ്രസിന്റേത് അവസരവാദ രാഷ്ട്രീയമാണ്.എൽഡിഎഫിന്റെ പിഡിപി ബന്ധം പറയുന്നത് തെറ്റിനെ തെറ്റ് കൊണ്ട് ന്യായീകരിക്കലാണെന്നും താമരശേരി രൂപത കാത്തോലിക്കാ കോൺഗ്രസ് കുറ്റപ്പെടുത്തി.

അതേസമയം,കത്തോലിക്കാ കോൺഗ്രസിന്റെ നിലപാടിനെ കുറിച്ച് അറിയില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്‌ പ്രതികരിച്ചു . കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ എല്ലാ സോഷ്യൽ ഗ്രൂപ്പുകളും ഒന്നിച്ചു നിൽക്കുകയാണ്. ആശാ പ്രവർത്തകർ മാത്രമല്ല എല്ലാ മേഖലയിലുള്ളവരും നിലമ്പൂരിൽ പിന്തുണയുമായി വരുന്നുണ്ടെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.


Similar Posts