< Back
Kerala
കത്ത് വിവാദത്തിൽ സി.ബി.ഐ അന്വേഷണം; ഹരജിയില്‍ വിധി ഇന്ന്
Kerala

കത്ത് വിവാദത്തിൽ സി.ബി.ഐ അന്വേഷണം; ഹരജിയില്‍ വിധി ഇന്ന്

Web Desk
|
16 Dec 2022 6:33 AM IST

കേസിൽ ക്രൈംബ്രാഞ്ച് 10 പേരുടെ മൊഴികളും രേഖകളും ശേഖരിച്ചിട്ടുണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ആരോപണം മേയർ ആര്യാ രാജേന്ദ്രൻ നിഷേധിച്ചതാണെന്നും നിഗൂഢമായ കത്തിന്റെ പേരിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സർക്കാരിന്‍റെ വാദം. കേസിൽ ക്രൈംബ്രാഞ്ച് 10 പേരുടെ മൊഴികളും രേഖകളും ശേഖരിച്ചിട്ടുണ്ട്.

ആരോപണം തെളിയിക്കത്തക്ക തെളിവുകൾ ഹരജിക്കാരന്‍റെ പക്കലില്ലെന്നും അതിനാൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ വാദിച്ചിട്ടുണ്ട്. കത്ത് വിവാദത്തിൽ സി.ബി.ഐ അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ജി.എസ്.ശ്രീകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം മേയറുടെ പേരിലുള്ള കത്ത് പുറത്തുവന്ന് ഒരു മാസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിനായിട്ടില്ല. കത്ത് താൻ എഴുതിയതല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മേയർ. എന്നാൽ മേയറുടെ പേരിൽ വ്യാജ കത്ത് തയ്യാറാക്കിയത് ആരെന്ന ചോദ്യത്തിന് പാർട്ടിക്കും വ്യക്തമായ മറുപടിയില്ല.

Similar Posts