< Back
Kerala
ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചന: സി.ബി.ഐ ഇന്ന് നമ്പി നാരായണന്റെ  മൊഴിയെടുക്കും
Kerala

ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചന: സി.ബി.ഐ ഇന്ന് നമ്പി നാരായണന്റെ മൊഴിയെടുക്കും

Web Desk
|
29 Jun 2021 7:19 AM IST

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ പരാതിക്കാരനായ നമ്പി നാരായണന്റെ മൊഴി സിബിഐ ഇന്ന് രേഖപ്പെടുത്തും. ഗൂഢാലോചന കേസിൽ അന്വേഷണം നടത്തുന്ന ഡൽഹി യൂണിറ്റിലെ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയിരുന്നു.

രാവിലെ 10 മണിക്ക് ശേഷമാണ് നമ്പി നാരായണൻ സി.ബി.ഐ ഓഫീസിൽ എത്തി മൊഴി നൽകുക. പ്രതികളുടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനകൾക്കിടെ നമ്പി നാരായണന്റെ മൊഴി രേഖപ്പെടുത്തുന്നത് കേസിൽ നിർണായകമാകും.

Related Tags :
Similar Posts