< Back
Kerala
സ്കൂൾ ബസ് യാത്രാനിരക്ക് കൂട്ടേണ്ടി വരുമെന്ന് സിബിഎസ്ഇ അസോസിയേഷൻ
Kerala

സ്കൂൾ ബസ് യാത്രാനിരക്ക് കൂട്ടേണ്ടി വരുമെന്ന് സിബിഎസ്ഇ അസോസിയേഷൻ

Web Desk
|
31 Oct 2021 7:37 AM IST

യാത്രാ സൗകര്യങ്ങളുടെ കാര്യത്തിൽ തുടക്കത്തിൽ പ്രതിസന്ധി ഉണ്ടായേക്കാമെന്ന് അസോസിയേഷൻ പ്രതിനിധികൾ

ഇന്ധനവിലയിലുള്ള വലിയ വർധന പരിഗണിക്കുമ്പോൾ സ്കൂൾ ബസ് യാത്രാ നിരക്ക് കൂട്ടേണ്ടി വരുമെന്ന് സിബിഎസ്ഇ സ്കൂളുകളുടെ അസോസിയേഷൻ. യാത്രാ സൗകര്യങ്ങളുടെ കാര്യത്തിൽ തുടക്കത്തിൽ പ്രതിസന്ധി ഉണ്ടായേക്കാമെന്നും അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു.

സ്കൂളുകൾ തുറക്കുമ്പോഴുള്ള തയ്യാറെടുപ്പുകളും പ്രശ്നങ്ങളും ചർച്ച ചെയ്യാൻ ചേർന്ന സിബിഎസ്ഇ സ്കൂളുകളിലെ പ്രിൻസിപ്പൽമാരുടെയും അധ്യാപകരുടെയും കൂട്ടായ്മയായ കൊച്ചി മെട്രോ സഹോദയ യോഗത്തിലാണ് വിവിധ പ്രശ്ങ്ങൾ സംബന്ധിച്ച വിലയിരുത്തൽ നടത്തിയത്. സ്കൂൾ ബസുകളുടെ ക്രമീകരണമാണ് വലിയ വെല്ലുവിളി. നിലവിൽ ഒരു സീറ്റിൽ ഇരുത്താവുന്നത് ഒരു കുട്ടിയെയാണ്. കോവിഡ് കാലത്ത് ഓടാതെ കിടന്ന ബസിന്‍റെ അറ്റകുറ്റ പണികൾക്ക് ഭീമമായ തുകയാണ് ചെലവാകുക. ഇന്ധന വില വർധിച്ചതിനാൽ സ്കൂൾ ബസിന്‍റെ നിരക്കിലും വർധനയുണ്ടാകും.

സ്കൂൾ തുറന്ന ശേഷവും ഓൺലൈൻ ക്ലാസുകൾ തുടരേണ്ടിവരും. ക്ലാസ്സിൽ വരാൻ കഴിയാത്ത വിദ്യാർഥികൾക്ക് വിവിധ ഓൺലൈൻ പ്ലാറ്റഫോമിലൂടെ വീട്ടിലിരുന്ന് സംശയ നിവാരണം നടത്താം. സ്കൂളുകളിൽ വിദ്യാർഥികൾക്ക് കൂടുതൽ സൗഹൃദ അന്തരീക്ഷം ഒരുക്കാൻ വേണ്ട പ്രവർത്തനങ്ങളാകും ആദ്യ മാസങ്ങളിൽ ഉണ്ടാകുകയെന്നും സിബിഎസ്ഇ മാനേജ്‌മെന്‍റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കൊച്ചിയിൽ ചേർന്ന യോഗം ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

Related Tags :
Similar Posts