Kerala

Kerala
താമരശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
|10 April 2023 10:08 AM IST
ശനിയാഴ്ച രാത്രിയാണ് പരപ്പൻപൊയിൽ സ്വദേശിയായ ഷാഫിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയത്.
കോഴിക്കോട്: താമരശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. വെള്ള സ്വിഫ്റ്റ് കാറിലാണ് പ്രതികളെത്തിയത്. കാറിന്റെ നമ്പർ ദൃശ്യങ്ങളിൽ വ്യക്തമല്ല.
ശനിയാഴ്ച രാത്രിയാണ് പരപ്പൻപൊയിൽ സ്വദേശിയായ ഷാഫിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. ഇയാളുടെ ഭാര്യ സനിയ്യയെയും തട്ടിക്കൊണ്ടുപോയെങ്കിലും പിന്നീട് വഴിയിൽ ഇറക്കിവിടുകയായിരുന്നു. ഗൾഫിലെ ബിസിനസുമായി ബന്ധപ്പെട്ട് തർക്കങ്ങളാണ് തട്ടിക്കൊണ്ടുപോകാൻ കാരണമെന്നാണ് സൂചന.