< Back
Kerala

Kerala
നിയമസഭയിൽ വി.ഡി സതീശന് സെൻസറിങ്; പ്രസംഗം സഭാ ടിവി കട്ട് ചെയ്തു
|7 Oct 2024 11:05 AM IST
പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സെൻസറിങ്. സതീശൻ സംസാരിക്കുന്ന ദൃശ്യങ്ങൾ സഭാ ടിവി കട്ട് ചെയ്തു. സതീശൻ സംസാരിക്കവേ മുഖ്യമന്ത്രിയെ മാത്രമാണ് സഭാ ടിവി കാണിച്ചത്. പ്രതിപക്ഷം സഭയിൽ നടത്തിയ പ്രതിഷേധവും സഭാ ടിവി സംപ്രേക്ഷണം ചെയ്തില്ല.
സഭയുടെ ആരംഭം മുതൽ കടുത്ത് പ്രതിഷേധവുമായി പ്രതപക്ഷം രംഗത്തു വന്നിരുന്നു. എഡിജിപി വിഷയം ചോദിച്ച പ്രതിപക്ഷ നേതാവിന്റെ മൈക് സ്പീക്കർ ഓഫ് ചെയ്തതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. പ്രതിപക്ഷ നേതാവ് ആരാണെന്ന സ്പീക്കറുടെ ചോദ്യവും അതിന്മേൽ മുഖ്യമന്ത്രിയടക്കമുള്ളവരുടെ മറുപടിയും പ്രതിഷേധം ശക്തമാക്കി.