< Back
Kerala
സ്റ്റേ ചെയ്യരുത്, നടക്കുന്നത് തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങൾ; വഖഫിൽ സത്യവാങ്മൂലം നല്‍കി കേന്ദ്രം
Kerala

'സ്റ്റേ ചെയ്യരുത്, നടക്കുന്നത് തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങൾ'; വഖഫിൽ സത്യവാങ്മൂലം നല്‍കി കേന്ദ്രം

Web Desk
|
25 April 2025 3:41 PM IST

'വാക്കാലുള്ള വഖഫ് അംഗീകരിക്കാനാവില്ല. വഖഫ് നിർവർചനത്തിന് കാലാനുസൃത മാറ്റമുണ്ടാകണം'

ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്കെതിരായ ഹരജികളില്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. നിയമം മുഴുവനായോ ഏതെങ്കിലും വകുപ്പുകളോ സ്റ്റേ ചെയ്യുന്നത് ശരിയല്ല. ‘വഖഫ് ബൈ യൂസര്‍’ എടുത്തുകളയുന്നത് മുസ്‌ലിംകളുടെ അവകാശം ലംഘിക്കില്ല. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളാണ് നടക്കുന്നതെന്നും കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചു.

വഖഫ് സ്വത്തിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തിൽ പറയുന്നു. വാക്കാലുള്ള വഖഫ് അംഗീകരിക്കാനാവില്ല. വഖഫ് നിർവർചനത്തിന് കാലാനുസൃത മാറ്റമുണ്ടാകണം. ബോര്‍ഡിന്റെ ഭരണ നിര്‍വ്വഹണത്തില്‍ ഇടപെടുന്നതിനായല്ല ഇതര മതത്തില്‍ നിന്നുള്ള നിയമനമെന്നും കേന്ദ്രം മറുപടി നൽകി.

Similar Posts