< Back
Kerala
ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
Kerala

ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

Web Desk
|
26 July 2025 8:00 AM IST

പ്രതിമാസ ഇന്‍സന്റീവ് 2000 രൂപയില്‍ നിന്ന് 3500 രൂപയായി വര്‍ധിപ്പിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ലോക്സഭയില്‍ അറിയിച്ചു

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രതിമാസ ഇന്‍സന്റീവ് 2000 രൂപയില്‍ നിന്ന് 3500 രൂപയായി വര്‍ധിപ്പിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ലോക്സഭയില്‍ അറിയിച്ചു. എന്‍.കെ.പ്രേമചന്ദ്രന്‍ എംപിക്കു നല്‍കിയ മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

മാര്‍ച്ച് 4ന് ചേര്‍ന്ന് മിഷന്‍ സ്റ്റീറിങ് ഗ്രൂപ്പ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.പത്ത് വര്‍ഷം സേവനം പൂര്‍ത്തിയാക്കി പിരിഞ്ഞു പോകുന്നവര്‍ക്കുള്ള വിരമിക്കല്‍ ആനുകൂല്യം 20,000 രൂപയില്‍ നിന്ന് 50,000 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയും വര്‍ധിപ്പിക്കണമെന്നും 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ആശമാര്‍ മാസങ്ങളായി സെക്രട്ടറിയേറ്റ് മുന്നില്‍ സമരത്തിലാണ്.

Similar Posts