< Back
Kerala
മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനമെടുക്കാതെ കേന്ദ്രസര്‍ക്കാര്‍
Kerala

മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനമെടുക്കാതെ കേന്ദ്രസര്‍ക്കാര്‍

Web Desk
|
10 Sept 2025 11:15 AM IST

തീരുമാനം ഹൈക്കോടതിയെ അറിയിക്കാന്‍ രണ്ടാഴ്ച കൂടി സാവകാശം തേടി

കൊച്ചി: മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനമെടുക്കാതെ കേന്ദ്രസര്‍ക്കാര്‍. തീരുമാനം ഹൈക്കോടതിയെ അറിയിക്കാന്‍ രണ്ടാഴ്ച കൂടി സാവകാശം തേടി. മൂന്നാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും കോടതി പരിഗണിക്കും.

അതേസമയം, മുണ്ടക്കൈ ദുരന്തത്തില്‍ കേരളത്തോട് അവഗണന തുടര്‍ന്ന് കേന്ദ്രം. മഴക്കെടുതി ബാധിച്ച പഞ്ചാബ് ,ഹിമാചല്‍ സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും വയനാട് പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യത്തോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

അതിനിടെയാണ് പഞ്ചാബിനും ഹിമാചലിനും 1600 ഉം 1500 ഉം കോടി ധനസഹായം മോദി പ്രഖ്യാപിച്ചത്. സാങ്കേതികത്വത്തിന്റെ പേരില്‍ കേരളത്തെ അവഗണിക്കുന്നത് മറ്റു സംസ്ഥാനങ്ങള്‍ക്ക് ബാധകമല്ലാത്തത് എന്തുകൊണ്ടെന്നാണ് ഉയരുന്ന ചോദ്യം.

Similar Posts