< Back
Kerala
കാലടി സർവകലാശാലയിൽ മോദിയെ വിമര്‍ശിച്ച് ഫ്ലക്സ് ബോർഡ്; കേന്ദ്ര ഇന്‍റലിജന്‍സ് റിപ്പോർട്ട് തേടി
Kerala

കാലടി സർവകലാശാലയിൽ മോദിയെ വിമര്‍ശിച്ച് ഫ്ലക്സ് ബോർഡ്; കേന്ദ്ര ഇന്‍റലിജന്‍സ് റിപ്പോർട്ട് തേടി

Web Desk
|
27 April 2025 12:55 PM IST

കലാപാഹ്വാനം ഉൾപ്പെടെ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്

കൊച്ചി: കാലടി സർവകലാശാലയുടെ പുറത്ത് പ്രധാനമന്ത്രിയെ വിമർശിച്ചുള്ള ഫ്ലക്സിൽ കേന്ദ്ര ഇന്‍റലിജന്‍സ് റിപ്പോർട്ട് തേടി. ഫ്ലക്സ് സ്ഥാപിച്ചവർക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. കലാപാഹ്വാനം ഉൾപ്പെടെ ചുമത്തിയാണ് സംഭവത്തിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. നാലുകൈയുള്ള മോദി ചിത്രത്തിൽ ബാബ്‍രി മസ്ജിദും ത്രിശൂലത്തിൽ കുത്തിയ കുഞ്ഞിന്റെ മൃതദേഹവും തൂക്കുകയറുമുൾപ്പെടുന്നതാണ് ഫ്ലക്സ്.

അതിനിടെ, സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയ ബിജെപി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സർവകലാശാല കവാടത്തിനു മുന്നിൽ ബിജെപി പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു.


Similar Posts