< Back
Kerala
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; യുവ പുരസ്‌കാരം ആര്‍. ശ്യാം കൃഷ്ണന്
Kerala

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; യുവ പുരസ്‌കാരം ആര്‍. ശ്യാം കൃഷ്ണന്

Web Desk
|
15 Jun 2024 5:54 PM IST

ഉണ്ണി അമ്മയമ്പലത്തിന്റെ 'അല്‍ഗോരിതങ്ങളുടെ നാട്' എന്ന നോവലിന് ബാലസാഹിത്യ പുരസ്‌കാരം

ന്യൂഡൽ​ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഉണ്ണി അമ്മയമ്പലത്തിന്റെ അല്‍ഗോരിതങ്ങളുടെ നാട് എന്ന നോവലിന് ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചു.

യുവ പുരസ്‌കാരത്തിന് ആര്‍. ശ്യാം കൃഷ്ണന്‍ അര്‍ഹനായി. മീശക്കള്ളന്‍ എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. അമ്പതിനായിരം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌ക്കാരങ്ങള്‍.

Similar Posts