< Back
Kerala

Kerala
വൈദേകം റിസോർട്ടിനെതിരെ നടക്കുന്നത് ദുഷ്പ്രചരണമെന്ന് സി.ഇ.ഒ തോമസ് ജോസഫ്
|26 Dec 2022 10:55 AM IST
''താൻ അവധിയിൽ പോയ സമയം നോക്കിയാണ് പി. ജയരാജൻ ആരോപണം ഉന്നയിച്ചത്. വൈദേകം റിസോർട്ടിൽ ഇ.പിയുടെ ഭാര്യക്കും മകനും ഒരു കോടിയുടെ നിക്ഷേപം പോലുമില്ല''
വൈദേകം റിസോർട്ടിനെതിരെ നടക്കുന്നത് ദുഷ്പ്രചരണമെന്ന് സി.ഇ.ഒ തോമസ് ജോസഫ്. താൻ അവധിയിൽ പോയ സമയം നോക്കിയാണ് പി. ജയരാജൻ ആരോപണം ഉന്നയിച്ചത്. വൈദേകം റിസോർട്ടിൽ ഇ.പിയുടെ ഭാര്യക്കും മകനും ഒരു കോടിയുടെ നിക്ഷേപം പോലുമില്ല.
രണ്ടുപേരും 2014 ന് ശേഷം നിക്ഷേപം നടത്തിയിട്ടില്ല. ഇ.പി ജയരാജന് കമ്പനിയുമായി ഒരു ബന്ധവുമില്ല. കമ്പനി രൂപീകരണത്തിൽ ജെയ്‌സണിന്റെ പങ്കിനെ കുറിച്ച് അറിയില്ലെന്നും സി.ഇ.ഒ തോമസ് ജോസഫ് പറഞ്ഞു.