< Back
Kerala

Kerala
മദ്യവർജന സമിതിയുടെ സി.എച്ച് മുഹമ്മദ് കോയ സ്മാരക പുരസ്‌കാരം 'മാധ്യമം' കഴക്കൂട്ടം ലേഖകൻ സജാദ് ഷാജഹാന്
|7 Nov 2023 4:36 PM IST
നവംബർ 14ന് മുരുക്കുമ്പുഴ സെന്റ് അഗസ്റ്റിൻ സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും.
തിരുവനന്തപുരം: സംസ്ഥാന മദ്യവർജന സമിതിയുടെ ഈ വർഷത്തെ സി.എച്ച് മുഹമ്മദ് കോയ സ്മാരക മാധ്യമ പുരസ്‌കാരത്തിന് മാധ്യമം കഴക്കൂട്ടം ലേഖകൻ സജാദ് ഷാജഹാൻ അർഹനായി. ഗിരീഷ് പുത്തഞ്ചേരി സ്മാരക അവാർഡിന് പന്തളം ബാലനേയും തിരഞ്ഞെടുത്തു.
സംസ്ഥാന മദ്യവർജന സമിതിയുടേയും ഫ്രീഡം 50 യുടേയും ആഭിമുഖ്യത്തിൽ നവംബർ 14ന് മുരുക്കുമ്പുഴ സെന്റ് അഗസ്റ്റിൻ സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് ഫ്രീഡം 50 ചെയർമാൻ റസ്സൽ സബർമതിയും വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാറും അറിയിച്ചു. മുൻ ഡെപ്യൂട്ടി സ്പീക്കർ വി.ശശി എം.എൽ.എ പുരസ്‌കാരങ്ങൾ നൽകും.