< Back
Kerala
പ്രഭാത സവാരിക്കിടെ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
Kerala

പ്രഭാത സവാരിക്കിടെ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Web Desk
|
16 Dec 2021 11:31 AM IST

തമിഴ്‌നാട്ടിലും കേരളത്തിലുമായി 200 ലേറെ പവൻ മോഷ്ടിച്ച കേസുകളിൽ പ്രതിയാണ്

പ്രഭാത സവാരിക്കിടെ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയെയാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്. തമിഴ്‌നാട്ടിലും കേരളത്തിലുമായി 200 ലേറെ പവൻ മോഷ്ടിച്ച കേസുകളിൽ പ്രതിയാണ് കറുത്ത കോട്ടും ഹെൽമറ്റും ധരിച്ചാണ് മോഷണം നടത്തിവന്നത്. പാലക്കാട് , മലപ്പുറം ,കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നിരവധി മോഷണങ്ങൾ നടത്തിയിട്ടുണ്ട്. പുലർച്ചെയാണ് ഇയാൾ മോഷണം നടത്താറ്.ബൈക്കിന് നമ്പർ പ്ലേറ്റുണ്ടായിരുന്നില്ല. കറുത്ത കോട്ട് ധരിക്കുന്നതുകൊണ്ട് സി.സി.ടി.വിയിൽ ദൃശ്യങ്ങൾ പതിഞ്ഞിരുന്നില്ല.ഒറ്റക്കാണ് പ്രതി മോഷണം നടത്തിയിരുന്നത്. തെളിവെടുപ്പിനായി ഇന്ന് പ്രതിയെ കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.

Similar Posts