< Back
Kerala

Kerala
ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്‍റെ ആക്രമണം; വീട് തകര്‍ത്തു
|27 March 2024 6:42 AM IST
കൂനംമാക്കൽ മനോജിൻ്റെ വീടാണ് ആക്രമിച്ചത്
ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്‍റെ ആക്രമണം. ആന സിങ്കുകണ്ടത്ത് വീട് ആക്രമിച്ചു .
കൂനംമാക്കൽ മനോജിൻ്റെ വീടാണ് ആക്രമിച്ചത്. ആന വീട് ആക്രമിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചു. പുലര്‍ച്ചെ നാലു മണിക്കായിരുന്നു ആക്രമണം. വീടിൻ്റെ മുൻവശത്തെത്തിയ ആന കൊമ്പുപയോഗിച്ച് ഭിത്തിയിൽ കുത്തി. വീടിൻ്റെ ഭിത്തിയിൽ വിള്ളൽ വീഴുകയും മുറിക്കുള്ളിലെ സീലിങ്ങ് തകരുകയും ചെയ്തു.
അതേസമയം മൂന്നാർ തലയാറിൽ പുലിയിറങ്ങി. തോട്ടം തൊഴിലാളിയായ മുനിയാണ്ടിയുടെ പശുവിനെ കൊന്നു. രണ്ട് മാസത്തിനിടെ അഞ്ച് പശുക്കളാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്.