< Back
Kerala
കുട്ടികൾക്ക് ആസ്വാദനക്കുറിപ്പ് എഴുതാൻ പുതിയ ചിത്രം പങ്കുവെച്ച് ചലച്ചിത്ര അക്കാദമി
Kerala

കുട്ടികൾക്ക് ആസ്വാദനക്കുറിപ്പ് എഴുതാൻ പുതിയ ചിത്രം പങ്കുവെച്ച് ചലച്ചിത്ര അക്കാദമി

Web Desk
|
20 April 2025 4:06 PM IST

ഫ്രഞ്ച് സംവിധായകൻ ആൽബർട്ട് ലമോറിസിന്റെ 'ദ റെഡ് ബലൂണിലെ' ദൃശ്യങ്ങളാണ് പുതുതായി നൽകിയത്

തിരുവനന്തപുരം: വിവാദമായ ഹൃസ്വ ചിത്രത്തിന് പകരം കുട്ടികൾക്ക് ആസ്വാദനക്കുറിപ്പ് എഴുതാൻ പുതിയ ചിത്രം പങ്കുവെച്ച് ചലച്ചിത്ര അക്കാദമി. ഫ്രഞ്ച് സംവിധായകൻ ആൽബർട്ട് ലമോറിസിന്റെ 'ദ റെഡ് ബലൂണിലെ' ദൃശ്യങ്ങളാണ് പുതുതായി നൽകിയത്. ദൃശ്യങ്ങൾ ചലച്ചിത്ര അക്കാദമിയുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചു.

ഭീതിതമായ ദൃശ്യങ്ങൾ ഉള്ള 'ദ ബിഗ് ഷേവ്' എന്ന ചിത്രം ആസ്വാദനക്കുറിപ്പ് എഴുതാൻ നൽകിയത് വിവാദമായിരുന്നു. ഏഴ്, എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ആസ്വാദനക്കുറിപ്പ് എഴുതാൻ വേണ്ടിയായിരുന്നു മാർട്ടിൻ സ്കോർസയുടെ 'ദ ബിഗ് ഷേവ്' എന്ന ചിത്രം അക്കാദമിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചത്.

ചിത്രം കണ്ട് ആസ്വാദനക്കുറിപ്പ് എഴുതി അയച്ചുതരുന്നവരിൽ നിന്ന് ചലച്ചിത്ര ക്യാമ്പിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കും എന്നായിരുന്നു അറിയിപ്പ്. ഭീതിതമായ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ചിത്രം കുട്ടികൾക്ക് ആസ്വാദനക്കുറിപ്പ് എഴുതാൻ നൽകിയതിൽ വലിയ വിമർശനം ഉയർന്നു. തുടർന്ന് ഇൻസ്റ്റഗ്രാമിൽ നിന്ന് ചിത്രം പിൻവലിക്കുകയായിരുന്നു.

View this post on Instagram

A post shared by Kerala State Chalachitra Academy (@chalachitraacademy)

Similar Posts