< Back
Kerala
പാലക്കാട് ചാലിശ്ശേരി കുന്നത്തേരിയിൽ മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണം
Kerala

പാലക്കാട് ചാലിശ്ശേരി കുന്നത്തേരിയിൽ മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണം

Web Desk
|
9 Sept 2022 11:51 AM IST

ലഹരി ഉപയോഗിക്കുന്നത് വിലക്കിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. പരിക്കേറ്റ നിമേഷ് എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്.

പാലക്കാട്: ചാലിശ്ശേരി കുന്നത്തേരിയിൽ മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണം. 20 അംഗ സംഘമാണ് വീടുകയറി ആക്രമണം നടത്തിയത്. കുന്നത്തേരി സ്വദേശി ശരത്തിന്റെ വീട്ടിൽ കയറി ആയിരുന്നു ആക്രമണം. ശരത്ത് സുഹൃത്തുക്കളായ നിമേഷ്, ജിഷ്ണു, ലമ്മീസ് എന്നിവർക്കൊപ്പം ഭക്ഷണം കഴിക്കുമ്പോൾ ആണ് സംഘം മാരകായുധങ്ങളുമായി വീട്ടിലെത്തിയത്. പരിക്കേറ്റ നിമേഷ് എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്.

ഓണാഘോഷത്തിന്റെ ഭാഗമായി ശരത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം നടത്തിയത്. ഇരുമ്പ് വടിയും ചുറ്റികയും അടക്കമുള്ള ആയുധവുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് ശരത് പറഞ്ഞു. അക്രമം നടത്തിയവർ നാട്ടുകാർ തന്നെയാണ്. ഇവർ എംഡിഎംഎ അടക്കമുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിനെ ശരതും സുഹൃത്തുക്കളും വിലക്കിയിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. അക്രമം നടത്തിയ ലഹരിമരുന്ന് സംഘത്തിൽപ്പെട്ടവർ ഒളിവിലാണ്.

Related Tags :
Similar Posts