< Back
Kerala
കേരളത്തെ വെല്ലുവിളിക്കുക്കുന്നു, ഗവർണർ തെറ്റ് തിരുത്തണം; വി ശിവൻകുട്ടി
Kerala

'കേരളത്തെ വെല്ലുവിളിക്കുക്കുന്നു, ഗവർണർ തെറ്റ് തിരുത്തണം'; വി ശിവൻകുട്ടി

Web Desk
|
6 Jun 2025 9:22 AM IST

പെരുന്നാൾ അവധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്ന ആരോപണവും ശിവൻകുട്ടി ഉന്നയിച്ചു.

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ ഗവർണർക്കെതിരെ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. ഗവർണർ തെറ്റ് തിരുത്തുകയാണ് വേണ്ടതെന്നും അതിന് പകരം കേരളത്തെ വെല്ലുവിളിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും ശിവൻകുട്ടി ആരോപിച്ചു.

പെരുന്നാൾ അവധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്ന ആരോപണവും ശിവൻകുട്ടി ഉന്നയിച്ചു. അവധി പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ഒരു വിമുഖതയും ഇല്ലെന്നും മറ്റാരെക്കാളും സർക്കാരിന് താൽപര്യമുള്ള വിഷയമാണെന്നും മന്ത്രി വ്യക്തമാക്കി.

നിലമ്പൂർ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം പരാജയം അറിഞ്ഞു കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ട് പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും അന്തം വിട്ട പ്രതി എന്തും ചെയ്യും എന്നതാണ് അവസ്ഥയെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

Similar Posts