< Back
Kerala

Kerala
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഇടിയോട് കൂടിയ മഴക്ക് സാധ്യത
|27 March 2022 10:50 AM IST
കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലും മഴക്ക് സാധ്യതയുണ്ട്. ആന്ധ്രാപ്രദേശിന്റെ തീരപ്രദേശങ്ങളിലും മഴ പെയ്യുമെന്ന് പ്രവചനമുണ്ട്.
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത നാല് ദിവസം ഇടിയോട് കൂടിയ മഴക്ക് സാധ്യത. തെക്ക്-കിഴക്കൻ അറബിക്കടലിലും തെക്കുപടിഞ്ഞാറൻ അറബിക്കടലിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴക്കുള്ള കാരണം.
കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലും മഴക്ക് സാധ്യതയുണ്ട്. ആന്ധ്രാപ്രദേശിന്റെ തീരപ്രദേശങ്ങളിലും മഴ പെയ്യുമെന്ന് പ്രവചനമുണ്ട്. അതേസമയം തെക്കൻ ഹരിയാന, പടിഞ്ഞാറൻ രാജസ്ഥാൻ, വടക്കൻ മധ്യപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഗുജറാത്തിന്റെ പല സ്ഥലങ്ങളിലും പകൽ താപനില ഉയരാനും സാധ്യതയുണ്ട്. വടക്ക്-കിഴക്കൻ ഇന്ത്യയിലും ഉയർന്ന ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.