< Back
Kerala

Kerala
ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്
|7 July 2024 7:29 AM IST
ആലപ്പുഴ ,എറണാകുളം, തൃശൂർ ,മലപ്പുറം ,കോഴിക്കോട് ,കണ്ണൂർ കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ആലപ്പുഴ ,എറണാകുളം, തൃശൂർ ,മലപ്പുറം ,കോഴിക്കോട് ,കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്.
ന്യൂനമർദ പാത്തിയുടെ സ്വാധീനഫലമായി കർണാടക, കൊങ്കൺ മേഖലകളിലും മഴ ശക്തി പ്രാപിച്ചേക്കും. അതേസമയം, കേരള തീരത്തും, തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും, സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.