< Back
Kerala
rain ,summer rain,summer rain in kerala,ചൂട് കൂടുന്നു,കാലാവസ്ഥാ മുന്നറിയിപ്പ്,വേനല്‍ മഴക്ക് സാധ്യത
Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Web Desk
|
13 April 2024 6:17 AM IST

ഉയർന്ന താപനില സംബന്ധിച്ച് വിവിധ ജില്ലകൾക്ക് യെല്ലോ അലർട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്നതിനിടെ മഴയ്ക്ക് സാധ്യത പ്രവചിച്ച് മുന്നറിയിപ്പ്. ഈ മാസം 16 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതായാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നലെ തലസ്ഥാനത്തടക്കം തെക്കൻ കേരളത്തിൽ പലയിടത്തും വേനൽ മഴ ലഭിച്ചിരുന്നു.

അതേസമയം, ഉയർന്ന താപനില സംബന്ധിച്ച് വിവിധ ജില്ലകൾക്ക് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്,കോഴിക്കോട്, കണ്ണൂർ, കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.

Similar Posts