< Back
Kerala
ChandyOommen,
Kerala

'ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയാകാൻ ആർക്കുമാകില്ല'; പുതുപ്പള്ളിയുടെ കാര്യം പാർട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മൻ

Web Desk
|
21 July 2023 9:52 AM IST

ഉമ്മൻ ചാണ്ടിയെ ജനം യാത്രയാക്കുകയല്ല, മനസിൽ കുടിയിരുത്തുകയാണ് ചെയ്തതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയാകാൻ ആർക്കും കഴിയില്ലെന്ന് മകൻ ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയുടെ കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്നും മത്സരത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മൻ മീഡിയവണിനോട് പറഞ്ഞു.

"ഉമ്മൻ ചാണ്ടിക്ക് പകരം ഉമ്മൻചാണ്ടി മാത്രമാണ്. അദ്ദേഹം ജീവിച്ചതുപോലെ ആർക്കും ജീവിക്കാൻ സാധിക്കില്ല. അദ്ദേഹത്തിന്റെ പിൻഗാമിയാകാൻ ആർക്കുമാകില്ല" ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളിയുടെ ഭാവി കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കും. നിലവിൽ യുത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ഭാരവാഹിയാണ് അത് തുടരും. ഉമ്മൻ ചാണ്ടിയുടെ പാതയിലാകും പ്രവർത്തനമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

ഉമ്മൻ ചാണ്ടിയെ ജനം യാത്രയാക്കുകയല്ല, മനസിൽ കുടിയിരുത്തുകയാണ് ചെയ്തത്. ജനകീയ ബഹുമതി കിട്ടിയാണ് അദ്ദേഹം യാത്രയായിരിക്കുന്നതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

Similar Posts