< Back
Kerala

Kerala
പുതുപ്പള്ളിയിൽ ജയസാധ്യത ചാണ്ടി ഉമ്മനെന്ന് സി.പി.ഐ
|7 Sept 2023 10:00 AM IST
സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവിൽവെച്ച റിപ്പോർട്ടിലാണ് ചാണ്ടി ഉമ്മന്‍റെ വിജയം പ്രവചിക്കുന്നത്
പുതുപ്പള്ളി: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനാണ് ജയസാധ്യതയെന്ന് സി.പി.ഐ റിപ്പോർട്ട്. സംസ്ഥാന എക്‌സിക്യൂട്ടീവിൽവെച്ച റിപ്പോർട്ടിലാണ് പരാമർശം. നേരിയ വോട്ടിന് ജയ്ക് സി തോമസ് പരാജയപ്പെടുമെന്നാണ് സി.പി.ഐ റിപ്പോർട്ടിലെ വിലയിരുത്തൽ.
കോട്ടയത്തുനിന്നുള്ള എക്‌സിക്യൂട്ടീവ് അംഗം സി.കെ ശശിധരനാണ് റിപ്പോർട്ട് വെച്ചത്. ആദ്യം യു.ഡി.എഫിന് മേൽക്കൈ ഉണ്ടായിരുന്നു. പിന്നീട് മത്സരം രാഷ്ട്രീയമായതോടെ എൽ.ഡി.എഫ് നില മെച്ചപ്പെടുത്തി. എങ്കിലും ചാണ്ടി ഉമ്മന് ജയസാധ്യത ഉണ്ടെന്നാണ് സി.പി.ഐ റിപ്പോർട്ട്. അതേസമയം, വലിയൊരു സഹതാപതരംഗം പുതുപ്പള്ളിയിൽ ഉണ്ടായിട്ടില്ലെന്നാണ് സി.പി.ഐ വിലയിരുത്തൽ.