< Back
Kerala

Kerala
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ തേരോട്ടം; ലീഡ് 40,000 കടന്നു
|8 Sept 2023 11:47 AM IST
വോട്ടെണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ എല്ലാ റൗണ്ടിലും ലീഡുയര്‍ത്തിയാണ് ചാണ്ടി ഉമ്മന്‍ മുന്നേറിയത്
പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ തേരോട്ടം തുടർന്ന് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. പത്താം റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ ഭൂരിപക്ഷം 40,000 കടുന്നു. 40478 വോട്ടിന്റെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് ലഭിച്ചത്. വോട്ടെണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ എല്ലാ റൗണ്ടിലും ലീഡുയര്‍ത്തിയാണ് ചാണ്ടി ഉമ്മന്‍ മുന്നേറിയത്.
പിതാവ് ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ മറികടന്നു. മണ്ഡലത്തിലെ അവസാന അങ്കത്തില്‍ 9,044 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി ജയിച്ചത്. ഈ കണക്കാണ് ചാണ്ടി മറികടന്നിരിക്കുന്നത്.