< Back
Kerala
Chandy Oommen about cyber attack
Kerala

സൈബർ ആക്രമണങ്ങളെ അംഗീകരിക്കുന്നില്ല; ജയ്ക്കിന്റെ ഭാര്യയോട് ക്ഷമ ചോദിക്കുന്നു: ചാണ്ടി ഉമ്മൻ

Web Desk
|
3 Sept 2023 9:44 AM IST

കഴിഞ്ഞ 20 വർഷമായി വേട്ടയാടൽ നേരിടുന്ന കുടുംബമാണ് തന്റേതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

പുതുപ്പള്ളി: സൈബർ ആക്രമണങ്ങളെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. ജയ്ക്കിന്റെ ഭാര്യക്കെതിരെ ആരെങ്കിലും സൈബർ ആക്രമണം നടത്തിയെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 20 വർഷമായി വേട്ടയാടൽ നേരിടുന്ന കുടുംബമാണ് തന്റേത്. ഒരു വ്യാജ വീഡിയോ ക്ലിപ്പ് പ്രചരിപ്പിച്ച് ഇപ്പോഴും വേട്ടയാടുന്നു. തന്റെ മനസ്സാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. വ്യാജ ആരോപണങ്ങള പുതുപ്പള്ളിക്കാർ തള്ളിക്കളയുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.


Similar Posts