< Back
Kerala

Kerala
'പിണറായി വിജയന് പീലാത്തോസിന്റെ റോൾ'; സോളാർ കേസിൽ സിബിഐ റിപ്പോർട്ട് ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ചാണ്ടി ഉമ്മൻ
|21 March 2026 10:35 PM IST
നീതിമാനായ മനുഷ്യനെയാണ് ക്രൂശിച്ചതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു
കോട്ടയം: സോളാർ കേസിൽ സിബിഐ റിപ്പോർട്ട് ചർച്ച ചെയ്യാൻ സർക്കാരിനെയും മുഖ്യമന്ത്രിയെയും വെല്ലുവിളിച്ച് ചാണ്ടി ഉമ്മൻ. ചർച്ച ചെയ്താൽ ഒരു മന്ത്രിയടക്കം പലരും കുടുങ്ങും. പിണറായി വിജയന് പീലാത്തോസിന്റെ റോൾ ആയിരുന്നു. നീതിമാനായ മനുഷ്യനെയാണ് ക്രൂശിച്ചതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യം ഉമ്മൻ ചാണ്ടിക്ക് ഉണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് കുറ്റബോധമുണ്ടോ? ഉമ്മൻ ചാണ്ടിയെ കുരിശിലേക്ക് അയച്ച പീലാത്തോസിന്റെ റോൾ ആണ് പിണറായി വിജയനെന്ന് ചരിത്രം രേഖപ്പെടുത്തും. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട പിണറായി കൈ കഴുകിയോ എന്നറിയില്ല. ഇനിയും സമയമുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.