< Back
Kerala
ചാണ്ടി ഉമ്മന് 28 ലക്ഷത്തിന്റെ ആസ്തി; 12.72 ലക്ഷം രൂപയുടെ കടബാധ്യതയെന്നും സത്യവാങ്മൂലം
Kerala

ചാണ്ടി ഉമ്മന് 28 ലക്ഷത്തിന്റെ ആസ്തി; 12.72 ലക്ഷം രൂപയുടെ കടബാധ്യതയെന്നും സത്യവാങ്മൂലം

Web Desk
|
17 Aug 2023 5:32 PM IST

ഇന്ന് രാവിലെയാണ് ചാണ്ടി ഉമ്മന് നാമനിർദേശ പത്രിക സമർപ്പിച്ചത്

കോട്ടയം: പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് 28 ലക്ഷം രൂപയുടെ ആസ്തിയുണ്ടെന്ന് സ്വത്ത് വിവരം. തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സ്വത്ത് വിവരത്തിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. ഭൂമിയും വീടും അടക്കം 2,871,197 രൂപയുടെ ആസ്തിയാണുള്ളത്. 12,725,97 രൂപയുടെ ബാധ്യതയുമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

വ്യാഴാഴ്ച രാവിലെയാണ് ചാണ്ടി ഉമ്മന് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ആദ്യ പത്രിക സമർപ്പിച്ചു പ്രാർത്ഥിച്ച ശേഷമായിരുന്നു ചാണ്ടി ഉമ്മൻ പാമ്പാടി ബ്ലോക്ക് ഓഫീസിൽ പത്രിക നൽകാനെത്തിയത്.

ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം മുൻ നേതാവ് സി ഒ ടി നസീറിന്റെ മാതാവാണ് ചാണ്ടി ഉമ്മന് തെരഞ്ഞെടുപ്പിൽ കെട്ടി വെക്കാനുള്ള പണം നൽകിയത്. ചാണ്ടി ഉമ്മന്റെ വിജയം സുനിശ്ചിതമെന്ന് സഹോദരി അച്ചു ഉമ്മൻ പറഞ്ഞു.

Similar Posts