< Back
Kerala
Chandy Oommen MLA opposes CPM claim of joining BJP
Kerala

'ഞാൻ ബിജെപിയിലേക്ക് പോകുമെന്ന് ജയരാജൻ പറഞ്ഞു, ഒന്നേ പറയാനുള്ളു, ആ വെള്ളമങ്ങ് വാങ്ങിവെച്ചാ മതി'; വിമർശിച്ച് ചാണ്ടി ഉമ്മൻ

Web Desk
|
20 March 2024 8:57 PM IST

പിതാവിന്റെ കല്ലറയിൽ നിന്ന് ജയ്ശ്രീറാം വിളി കേൾക്കുന്നതായി സിപിഎം പ്രചരിപ്പിക്കുകയാണെന്നും കല്ലറയെ പോലും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചാണ്ടി ഉമ്മൻ

കോട്ടയം: ബിജെപിയിൽ ചേരുമെന്ന സിപിഎം പ്രചാരണത്തിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ. പിണറായി വിജയനും ഇ.പി ജയരാജനും ആ വെള്ളം വാങ്ങി വെച്ചാമതിയെന്നും ഇത് ചാണ്ടി ഉമ്മനെതിരെയുള്ള ആക്രമണമില്ലെന്നും പിതാവിനോടുള്ള സിപിഎമ്മിന്റെ പകയാണെന്നും അദ്ദേഹം ഒരു ചടങ്ങിൽ സംസാരിക്കവേ വ്യക്തമാക്കി.

പിതാവിന്റെ കല്ലറയിൽ നിന്ന് ജയ്ശ്രീറാം വിളി കേൾക്കുന്നതായി സിപിഎം പ്രചരിപ്പിക്കുകയാണെന്നും കല്ലറയെ പോലും അപമാനിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി. ജീവിച്ചിരുന്നപ്പോൾ അപവാദം പറഞ്ഞ് കൊല്ലാതെ കൊന്നെന്നും മരിച്ചിട്ടും അദ്ദേഹത്തെ ആക്ഷേപിക്കാൻ ശ്രമിക്കുന്ന സിപിഎം കേരളത്തോട് മാപ്പ് പറയണമെന്നും പറഞ്ഞു. പിതാവിനെ വെറുതെവിടണമെന്നും തന്നെ ആക്രമിച്ചോളുവെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. മക്കൾ ബിജെപിയിൽ പോയപ്പോൾ മുൻ മുഖ്യമന്ത്രിമാരായ കോൺഗ്രസ് നേതാക്കളെ അപമാനിക്കാനാണ് സിപിഎം ശ്രമിച്ചതെന്നും കോൺഗ്രസ് അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താനൊരു സാധാരണ കോൺഗ്രസ് പ്രവർത്തകനായിരുന്നു സമയത്തു മോദിയും അമിത് ഉണ്ടായിരുന്നുവെന്നും ജീവിച്ചിരിക്കുമ്പോഴും മരിക്കുമ്പോഴും താൻ കോൺഗ്രസുകാരൻ മാത്രമായിരിക്കും ചാണ്ടി ഉമ്മൻ പറഞ്ഞു. വിദൂര ചിന്തയിൽ പോലും ബിജെപി എന്ന വിചാരം ഒരിക്കൽപോലും ഉണ്ടായിട്ടില്ലല്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.



Similar Posts