< Back
Kerala

Kerala
ബി.ജെ.പി ജില്ലാ പ്രസിഡന്റുമാർക്ക് മാറ്റം
|5 Oct 2021 2:50 PM IST
നടൻ കൃഷ്ണ കുമാറിനെ ദേശിയ കൗൺസിലിൽ ഉൾപ്പെടുത്തി പുതിയ ബി.ജെ.പി ഭാരവാഹി പട്ടിക. അഞ്ച് ജില്ലാ പ്രസിഡന്റുമാർക്കും മാറ്റമുണ്ട്. കാസർകോട്, വയനാട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് മാറ്റം.
കോൺഗ്രസിൽ നിന്ന് എത്തിയ പന്തളം പ്രതാപൻ പാർട്ടി സെക്രട്ടറിയാകും. ബി ഗോപാലകൃഷ്ണൻ, ടി രഘുനാഥ് എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാർ.കെ.വി.എസ് ഹരിദാസ് ,സന്ദീപ് വചസ്പതി എന്നിവർ കൂടി വക്താക്കളാവും. അതേസമയം, ശോഭ സുരേന്ദ്രൻ വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് തുടരും.