< Back
Kerala
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തീയതിയിൽ മാറ്റം; ജനുവരി ആദ്യവാരം നടത്താൻ തീരുമാനം, തിയതി പിന്നീട്
Kerala

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തീയതിയിൽ മാറ്റം; ജനുവരി ആദ്യവാരം നടത്താൻ തീരുമാനം, തിയതി പിന്നീട്

Web Desk
|
3 Oct 2024 4:46 PM IST

നാഷണൽ അച്ചീവ്‌മെൻ്റ് സർവേ (NAS) പരീക്ഷകൾ നടക്കുന്ന പശ്ചാതലത്തിലാണ് തിയതിയിൽ മാറ്റം വരുത്തിയത്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തീയതിയിൽ മാറ്റം. 2025 ജനുവരി ആദ്യവാരം കലോത്സവം നടത്തുമെന്ന് അധികൃതർ അറിയിച്ചു. തിയതി പിന്നീട് അറിയിക്കും. നാഷണൽ അച്ചീവ്‌മെൻ്റ് സർവേ (NAS) പരീക്ഷകൾ നടക്കുന്ന പശ്ചാതലത്തിലാണ് തിയതിയിൽ മാറ്റം വരുത്തിയത്. ഡിസംബർ 3 മുതൽ തിരുവനന്തപുരത്തു വെച്ച് നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം.

അതേസമയം കലോത്സവ മാനുവലിൽ ഇത്തവണ ഭേദഗതി വരുത്തിയിട്ടുണ്ട്. തദ്ദേശീയ നൃത്തരൂപങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ഭേ​ദ​ഗതി. അഞ്ച് ഇനങ്ങളാണ് ഇത്തരത്തിൽ ഉൾപ്പെടുത്തിയത്. കിർത്താഡ്‌സ് ഡയറക്ടറിൽനിന്ന് തേടിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആദിവാസി നൃത്തരൂപങ്ങൾ മത്സരയിനങ്ങളാക്കി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.

മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയ നൃത്തം (കമ്പളകളി, വട്ടക്കളി), ഇരുള നൃത്തം (ആട്ടം പാട്ടം), പളിയനൃത്തം, മലപ്പുലയരുടെ ആട്ടം എന്നിവയാണ് പുതിയതായി ഉൾപ്പെടുത്തിയ മത്സരയിനങ്ങൾ.

Similar Posts