< Back
Kerala
സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala

സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Web Desk
|
17 Aug 2025 3:21 PM IST

വടക്കൻ ജില്ലകളിൽ അതീവ ജാഗ്രത നിർദേശം നൽകി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോഡ് ,കണ്ണൂർ, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിൽ അതീവ ജാഗ്രത നിർദ്ദേശം നൽകി.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴ തുടരുകയാണ്. വയനാട് ബാണാസുര ഡാമിന്റെ ഷട്ടർ തുറന്നു. 10 സെന്റീമീറ്ററാണ് ഷട്ടർ ഉയർത്തിയത്. കാരമാൻതോട് പനമരം പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.

Similar Posts