< Back
Kerala

Kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
|26 May 2024 3:31 PM IST
മധ്യ- തെക്കൻ ജില്ലകളിൽ മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്.
തെക്കൻ കേരളത്തിന് മുകളിൽ ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മെയ് 31നാണ് കാലവർഷം സംസ്ഥാനത്ത് പ്രവേശിക്കുക.