< Back
Kerala

Kerala
മഴ മുന്നറിയിപ്പിൽ മാറ്റം; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്
|24 May 2025 4:36 PM IST
കാസർഗോഡും കണ്ണുരൂം റെഡ് അലർട്ട് തുടരും.
തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. സംസ്ഥാനത്തെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡും കണ്ണുരൂം റെഡ് അലർട്ട് തുടരും.
ശനിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ട്. നാളെ അഞ്ച് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ട്. മറ്റന്നാൾ 11 ജില്ലകളിൽ റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള മറ്റ് ജില്ലകളിൽ റെഡ് അലർട്ട്.
സംസ്ഥാനത്ത് മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തി. ഇന്നുമുതൽ 28 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. കേരള കർണാടക ലക്ഷദ്വീപ് തീരത്തുള്ളവർക്കാണ് മുന്നറിയിപ്പ്.