< Back
Kerala

Kerala
മഴ മുന്നറിയിപ്പിൽ മാറ്റം; യെല്ലോ അലേർട്ട് പന്ത്രണ്ട് ജില്ലകളിൽ
|23 Aug 2022 1:38 PM IST
നാളെയും പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 12 ജില്ലകളിലാണ് യെല്ലോ അലേർട്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെയും പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും. വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മുന്നറിയിപ്പിനെ തുടർന്ന് പേപ്പാറ, അരുവിക്കര ഡാമുകളിലെ ഷട്ടറുകൾ തുറന്നിരുന്നു.