< Back
Kerala
ലേണേഴ്സ് ടെസ്റ്റിൽ മാറ്റം; ഇനി 30 ചോദ്യം, 18 ഉത്തരമെങ്കിലും ശരിയാവണം
Kerala

ലേണേഴ്സ് ടെസ്റ്റിൽ മാറ്റം; ഇനി 30 ചോദ്യം, 18 ഉത്തരമെങ്കിലും ശരിയാവണം

Web Desk
|
13 Sept 2025 3:27 PM IST

20 ചോദ്യങ്ങൾക്ക് പകരമാണ് ഇനി 30 ചോദ്യങ്ങളുണ്ടാവുക

തിരുവനന്തപുരം: ഡ്രൈവിംഗ് ലേണേഴ്‌സ് ടെസ്റ്റിൽ മാറ്റം. 20 ചോദ്യത്തിനു പകരം ഇനി 30 ചോദ്യങ്ങളാകും ഉണ്ടാകുക. 18 ഉത്തരമെങ്കിലും ശരിയാവണം.ചോദ്യങ്ങളുടെ സിലബസ് എംവിഡി ലീഡ്‌സ് മൊബൈൽ ആപ്പിൽ സജ്ജമാക്കി.

പുതിയ സമ്പ്രദായം ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഡ്രൈവിങ് സ്കൂളിൽ നിന്ന് നൽകുന്ന ചോദ്യോത്തരങ്ങൾ അടങ്ങിയ പുസ്തകങ്ങൾക്ക് പകരം പുതിയ എം.വി.ഡി ലീഡ്‌സ് മൊബൈല്‍ ആപ്പില്‍ സിലബസ് ഉണ്ടാകും.

ഡ്രൈവിങ് പരിശീലിപ്പിക്കുന്നയാളുകള്‍, ലൈസന്‍സ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ലീഡ്സ് ആപ് ടെസ്റ്റ് നിർബന്ധമായും പാസാകണം. എംവിഡി ഉദ്യോഗസ്ഥർക്കും സർവീസ് ആനുകൂല്യങ്ങൾ ലഭ്യമാവാൻ റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നേടണം.

Similar Posts