< Back
Kerala

Kerala
'ബലാത്സംഗം, വധശ്രമം'; എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
|22 May 2024 11:24 AM IST
എൽദോസ് കുന്നപ്പിള്ളിയുടെ രണ്ട് സുഹൃത്തുക്കളും കേസിൽ പ്രതികളാണ്.
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെ പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങളാണ് ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. യുവതിയെ എം.എൽ.എ ഒന്നിലധികം തവണ പീഡിപ്പിച്ചു, കോവളത്തുവച്ച് തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ചു എന്നും കുറ്റപത്രത്തിലുണ്ട്.
2022 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നുവെന്ന് പറയുന്നത്. എൽദോസ് കുന്നപ്പിള്ളിയുടെ രണ്ട് സുഹൃത്തുക്കളും കേസിൽ പ്രതികളാണ്. കോവളം, അടിമലത്തുറ, കുന്നത്തുനാട്, തൃക്കാക്കര എന്നിവിടങ്ങളിൽവച്ച് യുവതിയെ പീഡിപ്പിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പ്രഥമദൃഷ്ട്യായുള്ള മൊഴികളും തെളിവുകളുമെല്ലാം എൽദോസിന് എതിരാണെന്നും കുറ്റപത്രത്തിലുണ്ട്.