< Back
Kerala

Kerala
മുൻ കെ.സി.എ പരിശീലകൻ മനുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു
|17 Aug 2024 10:12 AM IST
നഗ്നദൃശ്യങ്ങൾ പകർത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
തിരുവനന്തപുരം: പോക്‌സോ കേസിൽ മുൻ കെ.സി.എ പരിശീലകൻ എം. മനുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു. നാല് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. മനുവിനെതിരെ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
നഗ്നദൃശ്യങ്ങൾ പകർത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രായപൂർത്തിയായ ശേഷവും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസ് അന്വേഷിച്ചത്.