< Back
Kerala
യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച   കേസ്: വേടനെതിരെ കുറ്റപത്രം,തെളിവുകളുണ്ടെന്ന് പൊലീസ്

റാപ്പര്‍ വേടന്‍ Photo| Special Arrangement

Kerala

യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്: വേടനെതിരെ കുറ്റപത്രം,തെളിവുകളുണ്ടെന്ന് പൊലീസ്

Web Desk
|
1 Oct 2025 9:21 AM IST

വിവാഹവാഗ്ദാനം ചെയ്തതിന് വാട്ട്സാപ്പ് ചാറ്റുകളടക്കം തെളിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്

കൊച്ചി:യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസിൽ വേടനെതിരെ കുറ്റപത്രം സമർപ്പിച്ചു.വേടനെതിരെ തെളിവുകളുണ്ടെന്ന് പൊലീസ്.

തൃക്കാക്കര പൊലീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. ബലാത്സംഗം നല്‍കിയതിനും വിവാഹവാഗ്ദാനം ചെയ്തതിന് വാട്ട്സാപ്പ് ചാറ്റുകളടക്കം തെളിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. സാമ്പത്തിക ഇടപാടുകളിലടക്കം രേഖകളുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.നിലവില്‍ ഈ കേസില്‍ ജാമ്യത്തിലാണ് വേടന്‍.

കഞ്ചാവ് കേസിൽ കഴിഞ്ഞ ദിവസം വേടനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ ഒമ്പത് പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. വേടൻ കഞ്ചാവ് ഉപയോഗിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

ഹിൽ പാലസ് പൊലീസാണ് വേടനെതിരെ കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വേടൻ താമസിച്ച ഹോട്ടലിൽ നിന്ന് ആറ് ഗ്രാം കഞ്ചാവും പണവും പൊലീസ് കണ്ടെടുത്തിരുന്നു. കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും തൂക്കാനുള്ള ത്രാസും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.


Similar Posts