< Back
Kerala

Kerala
'ദിലീപ് കയറിവന്നപ്പോള്‍ എണീറ്റുനിന്നു'; നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ചാള്‍സ് ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി
|15 Jan 2026 6:45 PM IST
അഭിഭാഷകന്‍ പി.ജെ പോള്‍സണ്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്
എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ വിചാരണക്കോടതിയെ അധിക്ഷേപിക്കുന്ന തരത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചയാള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. എട്ടാം പ്രതിയായിരുന്ന ദിലീപ് കോടതിമുറിയിലേക്ക് വന്നപ്പോള്‍ ജഡ്ജി എഴുന്നേറ്റ് നിന്നുവെന്നടക്കം ആരോപണം ഉന്നയിച്ച മത്സ്യത്തൊഴിലാളി ഐക്യവേദി നേതാവ് ചാള്‍സ് ജോര്‍ജിനെതിരെയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.
എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് എസ്എച്ച്ഒയോടെ കേസെടുക്കാന്‍ ആവശ്യപ്പെട്ടത്. അഭിഭാഷകന്‍ പി.ജെ പോള്‍സണ്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.