< Back
Kerala
AP Anil Kumar
Kerala

നിലമ്പൂരിൽ സിപിഎം പ്രവർത്തകർ ഉൾപ്പെടെ യുഡിഎഫിന് വോട്ട് ചെയ്യും; എ.പി അനിൽകുമാര്‍

Web Desk
|
19 April 2025 8:06 AM IST

ഗവൺമെന്‍റിനെതിരെയുള്ള വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പ്

മലപ്പുറം: സിപിഎം പ്രവർത്തകർ ഉൾപ്പെടെ യുഡിഎഫിന് വോട്ട് ചെയ്യുന്ന തെരഞ്ഞെടുപ്പ് ആയിരിക്കും നിലമ്പൂരിൽ ഉണ്ടാവുകയെന്ന് തെരഞ്ഞെടുപ്പ് ചുമതലയുള്ള കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം എ.പി അനിൽകുമാർ മീഡിയവണിനോട് പറഞ്ഞു.

ഗവൺമെന്‍റിനെതിരെയുള്ള വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പ്. കോൺഗ്രസിൽ നിന്ന് സിപിഎമ്മിന് ഒരു സ്ഥാനാർഥിയെ കിട്ടുമെന്ന ആശ വേണ്ടെന്നും പി.വി അൻവറിന്‍റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും അനിൽ കുമാർ വ്യക്തമാക്കി.

Watch video റിപ്പോർട്ട്



Related Tags :
Similar Posts