< Back
Kerala
Justice Kemal Pasha
Kerala

ചേകന്നൂർ വധക്കേസ്; കാന്തപുരത്തിന്റെ ആരോപണത്തിന് മറുപടിയുമായി ജസ്റ്റിസ് കെമാൽ പാഷ

Web Desk
|
13 Jun 2024 4:55 PM IST

സർവീസ് സ്റ്റോറിയിൽ സത്യാവസ്ഥ മുഴുവൻ ഉൾപ്പെടുത്തുമെന്ന് കെമാൽ പാഷ

കോഴിക്കോട്: ചേകന്നൂർ മൗലവി വധക്കേസിൽ ഗൂഢാലോചന നടന്നെന്ന കാന്തപുരത്തിന്റെ ആരോപണത്തിന് മറുപടിയുമായി ജസ്റ്റിസ് കെമാൽ പാഷ. ചേകന്നൂർ മൗലവിയുടെ ഭാര്യ കാന്തപുരത്തിനെതിരെ മൊഴി നൽകിയിട്ടുണ്ട്. തന്നെ നിരന്തരമായി ഉപദ്രവിച്ചതുകൊണ്ട് കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. സർവീസ് സ്റ്റോറിയിൽ സത്യാവസ്ഥ മുഴുവൻ ഉൾപ്പെടുത്തുമെന്നും കെമാൽ പാഷ മീഡിയവണിനോട് പറഞ്ഞു.

ചേകന്നൂർ കേസിൽ തന്നെ പ്രതിയാക്കാൻ സി.ബി.ഐ സ്‌പെഷ്യൽ ജഡ്ജി ആയിരിക്കെ ജസ്റ്റിസ് കെമാൽ പാഷ ഗൂഢാലോചന നടത്തിയെന്നാണ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാറിന്റെ വിമർശനം.

ചേകന്നൂർ കേസിൽ തന്നെ പ്രതിയാക്കാൻ ഉത്തരവിട്ടത് കെമാൽ പാഷയാണ്. സി.ബി.ഐ സ്‌പെഷ്യൽ കോടതി ഉത്തരവ് പിന്നീട് ഹൈക്കോടതി റദ്ദാക്കിയപ്പോഴാണ് ഗൂഢാലോചന വെളിച്ചത്തായതെന്നും കാന്തപുരം പറഞ്ഞു. 'വിശ്വാസപൂർവം' എന്ന പേരിൽ പുറത്തിറങ്ങിയ കാന്തപുരത്തിന്റെ ആത്മകഥയിലാണ് വിമർശനമുള്ളത്.

Related Tags :
Similar Posts